English| മലയാളം

വിവരണം

വില്ലേജ്      :   ചെങ്ങന്നൂര്‍
താലൂക്ക്‌     :   ചെങ്ങന്നൂര്‍
അസംബ്ലി മണ്ഡലം       : ചെങ്ങന്നൂര്‍
പാര്‍ലമെന്റ് മണ്ഡലം  : മാവേലിക്കര
ഭൂപ്രകൃതി
സമുദ്രനിരപ്പില്‍ നിന്ന് വളരെയൊന്നും ഉയരത്തിലല്ലാതെയാണ് ഈ സ്ഥലത്തിന്‍റെ കിടപ്പ്. കുന്നുകളും, ചരിവുകളും, സമതലം, താഴ്വരകളും എന്നിങ്ങനെ ഈ നഗരസഭയിലെ ഭൂപ്രകൃതിയും വേര്‍തിരിക്കാം. ചെമ്മണ്ണ്, എക്കല്‍മണ്ണുമാണ് ഇവിടത്തെ മണ്ണിനങ്ങള്‍ ‍.

ആരാധനാലയങ്ങള്‍ / തീര്‍ഥാടന കേന്ദ്രങ്ങള്‍
അയിരൂര്‍ ക്ഷേത്രം, കീഴൂട് ക്ഷേത്രം, ചെങ്ങന്നൂര്‍ ശിവക്ഷേത്രം, 6 ദിവ്യ ക്ഷേത്രങ്ങളായ തിരുച്ചിന്‍ കാറ്റിന്‍കര, തിരുപ്പുലിയൂര്‍ ‍, തിരുവന്‍ വണ്ടൂര്‍ ‍, തിരു.ആറ്റിന്‍വിള (തിരുവാറന്മുള), തരുവല്ലവാഴ് (തിരുവല്ല), തൃക്കൊടിത്താനം ക്ഷേത്രം, തിരുചിറ്റാര്‍ ക്ഷേത്രം, സുറിയാനിപ്പള്ളി, ചായല്‍പ്പള്ളി, സെന്‍റ് തോമസ് കത്തോലിക്കപള്ളി, സെന്‍റ് ആന്‍ഡ്രൂസ് സി.എസ്.ഐ. ചര്‍ച്ച്.

ചരിത്രപ്രാധന്യമുള്ളത് / ദേശീയ അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന സ്ഥാപങ്ങള്‍
ചെങ്ങന്നൂര്‍ ശിവക്ഷേത്രം അതി പുരാതനമായതും ചരിത്ര പ്രസിദ്ധമായതുമായ ഒരു ക്ഷേത്രമാണ്. സുറാനിപ്പള്ളിയിലെ മുപ്പത്തിമൂന്നര അടി ഉയരമുള്ള ഒറ്റക്കല്‍ കുരിശ് പ്രാചീനകലാ വൈദഗ്ദ്ധ്യത്തിന്‍റെ മകുടോദാഹരണമാണ്.